സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നിയൂര്‍ സ്വദേശി മരിച്ചു

HIGHLIGHTS : Munniyoor native dies in car accident in Saudi Arabia

cite

സൗദിയില്‍ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു .സൗദിയിലെ ജിദ്ദ ജിസാന്‍ റോഡില്‍ അല്‍ ഖുസില്‍ ഹോട്ടല്‍ ജീവനക്കാരനായ മൂന്നിയുര്‍ ചിനക്കല്‍ സ്വദേശി നരിക്കോട്ടു മേച്ചേരി അവറാന്‍ കുട്ടി ഹാജിയുടെ മകന്‍ മുനീറാണ് (45) മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് റൂമിലേക്ക് നടന്ന് വരുമ്പോള്‍ സൗദി സ്വദേശി ഓടിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു.

തെന്നല അറക്കല്‍ സ്വദേശിനി മച്ചിങ്ങല്‍ റാലിയയാണ് ഭാര്യ.
മക്കള്‍ ആയിഷ ജൂഫ, മുഹമ്മദ് ജൂഹാന്‍. സഹോദരങ്ങള്‍ റംലത്ത്, അഷ്റഫ്, സൗദ, മുസ്തഫ, അന്‍സാര്‍, ഫാസില്‍, സീനത്ത്, ഉനൈസ്. മാതാവ് ബീഫാത്തിമ.

മൃതദേഹം അല്‍ ഖുസിലെ ജൂനൂസ് ആശുപത്രിയിലാണ് ഉള്ളത്.നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് അവിടെ തന്നെ മറവ് ചെയ്യാനാണ് കുടുംബം ആലോചിക്കുന്നത്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!