‘മുന്നേറുന്ന മലപ്പുറം’ പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ പ്രധാന വികസന പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ‘മുന്നേറുന്ന മലപ്പുറം’ വികസന കൈപ്പുസ്തകം പ്രകാശനം ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലപ്പുറം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, പ്രസ്‌ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്ക്, ട്രഷറര്‍ സി.വി രാജീവ്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •