കൂള്‍ ഓഫ് ടൈം കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കി മാനസിക പിന്തുണ നല്‍കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കോള്‍ സെന്റര്‍ ആരംഭിച്ചു. ‘കൂള്‍ ഓഫ് ടൈം കോള്‍ സെന്റര്‍’ എന്ന പേരില്‍ സിവില്‍ സ്റ്റേഷനിലെ ഐ.ടി അറ്റ് സ്‌കൂള്‍ ഹാളില്‍ ആരംഭിച്ച കോള്‍ സെന്റര്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, പൊതു വിദ്യാഭാസ വകുപ്പ്, സി.ജി & എ.സി സെല്‍ ഹയര്‍ സെക്കന്‍ഡറി വിങ് എന്നിവര്‍ സംയുക്തമായാണ് കോള്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെ 0483-2733112, 0483-2733113, 0483-2733114 എന്നീ നമ്പറുകളിലേക്കും വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ 9447273711, 9072790493, 9446735024 എന്നീ നമ്പറുകളിലേക്കും വിളിക്കാം.

പരിപാടിയില്‍ ഡി.ഡി.ഇ കെ.എസ് കുസുമം, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ശറഫുദ്ധീന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, സൗഹൃദ ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top