Section

malabari-logo-mobile

പെരിന്തല്‍മണ്ണ അഗ്നിരക്ഷാ നിലയത്തിന് മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍

HIGHLIGHTS : Multi Utility Vehicle for Perinthalmanna Fire Station

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളിന്റെ ഫ്ളാഗ് ഓഫും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ക്കുള്ള യൂണിഫോം വിതരണവും നജീബ് കാന്തപുരം എം.എല്‍.എ നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി അധ്യക്ഷനായി. ഏതു പ്രതികൂല സാഹചര്യത്തിലും ആവശ്യമായ രക്ഷാ ഉപകരണങ്ങള്‍ എത്രയും വേഗത്തില്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് പ്രയോജനകരമാകുന്ന തരത്തിലുള്ളതാണ് മള്‍ട്ടി യൂട്ടിലിറ്റി വാഹനം. രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും വാഹനത്തില്‍ കൊണ്ടുപോകാനും കഴിയും. ദുരന്തം നടന്ന സ്ഥലത്ത് വലിയ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസരങ്ങളില്‍ വേഗത്തിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനും മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് സാധിക്കും.

ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡിപ്പാര്‍ട്ട്മെന്റ് പുതുതായി വാങ്ങിയ 88 വാഹനങ്ങളില്‍ പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലേക്ക് ലഭിച്ചത് മള്‍ട്ടി യൂട്ടിലിറ്റി വാഹനം ആണ്. മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് ഒരു ഫോം ടെന്‍ഡര്‍, ജീപ്പ്, ആംബുലന്‍സ് എന്നിവയും നിലമ്പൂര്‍ സ്റ്റേഷനിലേക്ക് ഒരു മള്‍ട്ടി യൂട്ടിലിറ്റി വാഹനവുമാണ് ലഭിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് പുതുതായി വാങ്ങിയ 88 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി ഇതിനോടകം നിര്‍വഹിച്ചിരുന്നു. 18 ആംബുലന്‍സ്, 30 മള്‍ട്ടി യൂട്ടിലിട്ടി വെഹിക്കിള്‍, 30 ജീപ്പ്,10 ഫോം ടെന്‍ഡര്‍ എന്നീ വാഹങ്ങളാണ് ഡിപ്പാര്‍ട്ട്മെന്റ് പുതുതായി വാങ്ങിയത്.

sameeksha-malabarinews

സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച യൂണിഫോമിന്റെ വിതരണവും എം.എല്‍.എ നിര്‍വഹിച്ചു. 50 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരാണ് സേനയുടെ ഭാഗമായി പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലുള്ളത്. മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനില്‍ സജ്ജീകരിച്ച രണ്ട് റബര്‍ ബോട്ട്, ഒരു ഫൈബര്‍ ബോട്ട്, രണ്ട് ഔട്ട്ബോര്‍ഡ് എഞ്ചിന്‍ തുടങ്ങിയ സംവിധാനങ്ങളും എം.എല്‍.എ പരിശോധിച്ചു. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അബ്ദുള്‍ സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!