കോവിഡ് മാനദണ്ഡം ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; ഹോട്ടലില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബല്‍റാം, റിയാസ് മുക്കോളി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലില്‍ കയറിയത് പാഴ്സലിന് വേണ്ടിയെന്നാണ് നേതാക്കളുടെ വിശദീകരണം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. ഇതാണ് എം.പി അടക്കമുള്ളവര്‍ ലംഘിച്ചിരിക്കുന്നത്. രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മേശയ്ക്ക് ചുറ്റും ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സുല്‍ത്താന്‍ പേട്ട് സ്വദേശിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. താങ്കള്‍ എംപിയല്ലേയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കില്ലേയെന്നും വിഡിയോ പകര്‍ത്തിയ ആള്‍ ചോദിക്കുന്നു. പാഴ്സല്‍ വാങ്ങാനെത്തിയതാണെന്നായിരുന്നു രമ്യ ഹരിദാസിന്റെ മറുപടി. പാഴ്സല്‍ വാങ്ങാന്‍ പോകുന്ന താന്‍ അടക്കമുള്ള സാധാരണക്കാരെ പുറത്താണ് നിര്‍ത്തുന്നതെന്നും എന്തുകൊണ്ടാണ് ഇവര്‍ക്ക് ഈ ഇളവ് നല്‍കിയതെന്നും യുവാവ് ചോദിക്കുന്നുണ്ട്. കയ്യാങ്കളിയിലാണ് സംഭവം അവസാനിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top