Section

malabari-logo-mobile

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടി തുടങ്ങി

HIGHLIGHTS : ചെന്നൈ : മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്‌നാട് തുടങ്ങി. അണക്കെട്ടില്‍ 142 അടി ജലനിരപ്പ് അടയാളപ്പെടുത്തി. സ്പില്‍വ...

mullaperiyar-3ചെന്നൈ : മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്‌നാട് തുടങ്ങി. അണക്കെട്ടില്‍ 142 അടി ജലനിരപ്പ് അടയാളപ്പെടുത്തി. സ്പില്‍വേ 13 ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാട് പരിശോധന നടത്തി. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തമിഴ്‌നാടിന്റെ ഈ നടപടി. കഴിഞ്ഞ 35 വര്‍ഷമായി ഉയര്‍ത്തി വെച്ചിരുന്ന ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമതയാണ് തമിഴ്‌നാട് പരിശോധിച്ചത്. സ്പില്‍വേയില്‍ 142 അടി ആകുന്ന ഭാഗം തമിഴ്‌നാട് രേഖപ്പെടുത്തി. ഷട്ടറുകള്‍ താഴ്ത്തി ജലനിരപ്പ് 142 അടി ആക്കി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് തമിഴ്‌നാട് മുല്ലപെരിയാറില്‍ ആരംഭിച്ചിരിക്കുന്നത്.

 

നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജരനിരപ്പ് 142 അടി ആയി ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനായി തമിഴ്‌നാടിന്റെ ഭാഗത്ത് നടപടികള്‍ ആരംഭിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു. ഇതിനായി കേന്ദ്ര ജല കമ്മീഷന്‍ അദ്ധ്യക്ഷനായി സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയിലേക്ക് തമിഴ്‌നാടിന്റെ പ്രതിനിധിയെ ഉടന്‍ പ്രഖ്യാപിക്കും. കേരളത്തിന്റെ പ്രതിനിധിയെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ജയലളിത പറഞ്ഞു.

sameeksha-malabarinews

 

ജലനിരപ്പ് 142 അടി ആക്കുന്നതോടെ 150 കോടി ഘനയടി ജലമാണ് തമിഴ്‌നാടിന് അധികമായി ലഭിക്കുക. മഴ തുടങ്ങിയതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കം ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!