മഞ്ജുവാര്യരെ അടുത്തയാഴ്ച മലയാളി വീണ്ടും കാണും

മലയാളികളുടെ പ്രിയതാരം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താന്‍ ഒരാഴ്ച മാത്രം. പത്രം എന്ന സിനിമക്ക് ശേഷം പതിനാലുവര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു ഒരു സാധാരണ സ്ത്രീയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ തയ്യാറായിരിക്കുന്നു.

ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തില്‍ നിരുപമ എന്ന ഒരു സാധാരണ സ്ത്രീയുടെ ഭാവത്തിലാണ് മഞ്ജുവിന്റെ മടങ്ങി വരവ.് ഓരോ മലയാളിയും ഏറെ പ്രതീക്ഷയോടെയാണ് മഞ്ജുവിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നത്.

അതേസമയം തന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് മഞ്ജുവാര്യര്‍ ഇതുവരെ ഒരു അവകാശ വാദവും ഉന്നയിച്ചിട്ടില്ല. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയതു മുതല്‍ തിയേറ്ററില്‍ എത്തുന്നതു വരെയുള്ള കാലത്തിനിടക്കുണ്ടായ വിവാദങ്ങളോടെല്ലാം മഞ്ജു മൗനത്തോടെയാണ് പ്രതികരിച്ചത്.

ഈ ചിത്രത്തിന്റെ ഭാഗങ്ങള്‍ യൂ ട്യൂബില്‍ ഇതിനോടകം തന്നെ 23 ലക്ഷത്തോളം പോരാണ് കണ്ടു കഴിഞ്ഞത്. അടുത്ത കാലത്തൊന്നും ഒരു മലയാള ചിത്രത്തിന്റെ റ്റീസറിന് ഇത്ര വലിയ സ്വീകരണം ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വ്യാഴാഴ്ച പുറത്തിറങ്ങി. 14 വര്‍ഷത്തിന് ശേഷം അവള്‍ തിരിച്ചു വരുന്നു എന്ന വാചകത്തോടെയാണ് ഇതിന്റെ തുടക്കം. മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ രണ്ട് ലക്ഷത്തിലേറെ പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് കണ്ട് കഴിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top