രോഗികള്‍ക്ക് മനസ്സിലാക്കാനായി സ്വന്തം ഗര്‍ഭച്ഛിദ്രത്തിന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത യുവതി വിവാദത്തില്‍. 25 കാരിയായ അബോര്‍ഷന്‍ കൗണ്‍സിലര്‍ എമിലി ലെഗ്‌സാണ് ഇത്തരത്തില്‍ ഒരു വിവാദ വീഡിയോ അപ് ചെയ്ത് പുലിവാല് പിടിച്ചത്. 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് അബോര്‍ഷന്‍ ചെയ്യുന്ന രംഗങ്ങളാണ് ഉള്ളത്. ബോധം കെടുത്താതെയാണ് എമിലിയുടെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ അബോര്‍ട്ട് ചെയ്തത്.
തനിക്ക് ഗര്‍ഭച്ഛിദ്രം നടത്താനായി ഗുളിക കഴിച്ചാല്‍ മതിയായിരുന്നു എന്നും എന്നാല്‍ സ്ത്രീകള്‍ അബോര്‍ഷന്‍ നടത്തുന്നത് ഭയപ്പെടുന്നതിന്റെ പേടി ഒഴിവാക്കാനായാണ് ഈ സാഹസത്തിന് താന്‍ മുതിര്‍ന്നത് എന്നും എമിലി വ്യക്തമാക്കി. ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് റിലാക്‌സേഷന്‍ ടെക്‌നിക്കുകളും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം തനിക്ക് ഇക്കാര്യം മോശമായോ വിഷമമായോ തോന്നുന്നില്ലെന്നും എമിലി തുറന്നു പറയുന്നുണ്ട്.
ഏതായാലും എമിലിയുടെ ഈ വീഡിയോ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത.്
[youtube]http://www.youtube.com/watch?v=OxPUKV-WlKw#t=186[/youtube]



