Section

malabari-logo-mobile

ധീരജവാന്‍ മുഹമ്മദ് ഷൈജലിന്റെ സ്മരണയ്ക്കായ് പരപ്പനങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ ഓര്‍മ മരം നട്ടു

HIGHLIGHTS : A memorial tree was planted at Parappanangadi GMLP School in memory of the brave Muhammad Shaijal.

പരപ്പനങ്ങാടി:കാശ്മീരില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട പരപ്പനങ്ങാടി സ്വദേശിയായ ധീരജവാന്‍ മുഹമ്മദ് ഷൈജലിന്റെ സ്മരണയ്ക്കായ് പരപ്പനങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓര്‍മ മരം നട്ടു.

ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അധ്യാപകനുമായിരുന്നു മരണപ്പെട്ട മുഹമ്മദ് ഷൈജല്‍. ഇദ്ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അന്‍സില്‍ ആണ് ഓര്‍മ മരം നട്ടത്.

sameeksha-malabarinews

അധ്യാപകനായ രഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ ഹരിത ക്ലബ് അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!