എംഎസ്എഫില്‍ പൊട്ടിത്തെറി; അശ്ലീല ചുവയോടെ സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നു; വനിതാനേതാക്കളുടെ പരാതി വനിതാകമ്മീഷന് മുന്നില്‍

കോഴിക്കോട് : എംഎസ്എഫ് സംസ്ഥാനപ്രസിഡന്റിനെതിരെ പരാതിയുമായി സംഘടനയുടെ വനിതാ വിഭാഗമായ ഹരിതാനേതാക്കള്‍. അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതിയുമായി ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചു. സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെയാണ് പരാതി.

നേരത്തെ മുസ്ലീംലീഗ് നേതൃത്വത്തിന് ഇവര്‍ പരാതി നല്‍കിയെങ്കിലും ഇതേ കുറിച്ച് അന്വേഷിക്കാന്‍ പോലും തയ്യാറകാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന് പരാതി നല്‍കിയതെന്നാണ് സൂചന.
ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകളാണെന്ന് പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. നവാസിന് പുറമെ മലപ്പുറം ജില്ലാ ജനറല്‍ സക്രട്ടറി അബ്ദുള്‍ വഹാബിനും എതിരെ നടപടി ആവിശ്യപ്പെട്ടാണ് വനിതാ നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ടതാണ് പരാതി.

സംസ്ഥാനഘടകത്തിലാണ് പരാതിയില്‍ പറയുന്ന മറ്റൊരു പരാമര്‍ശുമുണ്ടായത്. സംസ്ഥാന പ്രസിഡന്റ് സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ ഉദാഹരണമായി വേശ്യ എന്ന പദമടക്കം ഉപയോഗിച്ചതായും പരാതിയില്‍ പറുയന്നു.

Share news
error: Content is protected !!
Scroll to Top