തിരൂര്‍: തായ്‌ലന്‍ഡ് ബാങ്കോക്കില്‍ വെച്ചുനടന്ന വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ശരീരസൗന്ദര്യ മത്സരത്തില്‍ ബര്‍മുഡ ബീച്ച് മോഡല്‍ ഇനത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ ശ്രീകാന്ത് പട്ടാളത്തിന് തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്‍കി.
തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിനുവേണ്ടി മെഡല്‍ കരസ്ഥമാക്കിയ യുവ പ്രതിഭയെ എംഎല്‍എ ആദരിച്ചു. ചെമ്മാട് മമ്പുറം സ്വദേശിയായ ശ്രീകാന്ത് പെയിന്റിംഗ് തൊഴിലാളിയാണ്. സന്മനസ്സുള്ള സുഹൃത്തുക്കളുടെയും ഡബ്ലിയു എഫ് എഫ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ശ്രീകാന്തിന് തായ്‌ലന്‍ഡില്‍ വെച്ച് നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത്.
ഡബ്ലിയു എഫ് എഫ് ജില്ല വൈസ് ചെയര്‍മാന്‍ നൗഷാദ് പരന്നേക്കാട്, ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ ചിറക്കല്‍, വര്‍ക്കിംഗ് പ്രസിഡണ്ട് അബുതാഹിര്‍, മലബാര്‍ മീഡിയ കോഡിനേറ്റര്‍ പി എസ് സഹദേവന്‍, ട്രഷറര്‍ സിജു സി പി, പ്രവീണ്‍ വി, ഡബ്ലിയു എഫ് എഫ് കോഴിക്കോട് ഭാരവാഹികളായ വി എം അബൂബക്കര്‍, താരിഖ് വി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.




