ഹത്രസില്‍ ഹരിദ്വാറില്‍ നിന്ന് മടങ്ങുന്ന തീര്‍ത്ഥാടക സംഘത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി ആറ് മരണം

ഉത്തര്‍പ്രദേശിലെ ഹത്രസില്‍ തീര്‍ത്ഥാടക സംഘത്തിലേക്ക് ട്രക്കിടിച്ച് കയറി ആറ് മരണം. ഉത്തര്‍പ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്. ഹരിദ്വാറില്‍ നിന്ന് ഗ്വാളിയോറിലേക്ക് മടങ്ങും വഴി പുലര്‍ച്ചെ 2.15 നാണ് അപകടമുണ്ടായത്.

ഹത്രാസിലെ സദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അപകടം നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

അപകടത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ട്രക്ക് ഡ്രൈവറെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും ആഗ്ര മേഖല എഡിജി രാജീവ് കൃഷ്ണ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top