തിരുവനന്തപുരം: എഡജിപി എം ആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്നും മാറ്റി. എക്‌സൈസ് കമ്മീഷണറായാണ് പുതിയ നിയമനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ശബരിമല ട്രാക്ടര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു.
ഹൈക്കോടതി അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പോയിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




