Section

malabari-logo-mobile

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ 25ന് തുറക്കും

HIGHLIGHTS : Movie theaters in the state will open on the 25th

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെ എല്ലാ തിയേറ്ററുകളും 25ന് തുറക്കും. തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ധാരണയായത്. ഇതിനു മുന്നോടിയായി ഉടമകളുടെ സംഘം 22ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തില്‍ അന്തിമ ധാരണയാകും.

നിരവധി സിനിമകളാണ് തിയേറ്ററില്‍ എത്താനായി കാത്തിരിക്കുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കം തിയേറ്ററില്‍ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്.

sameeksha-malabarinews

തിയേറ്ററുകള്‍ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവര്‍ത്തകരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!