വീട്ടമ്മയുടെ കൊലപാതകം;മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റിലായി. അമ്പലംമുക്ക് മണ്ണടി ലെയ്‌ന ഹൗസ് നമ്പര്‍ 11 ദ്വാരകയില്‍ ദീപ അശോകി(50)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ അക്ഷയ് അറസ്റ്റലായത്. ചൊവ്വാഴ്ചയാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

അക്ഷയ് രണ്ടു ദവസമായി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ പരസ്പര വിരുദ്ധമായി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അമ്മയെ കുറിച്ചുള്ള സംശയങ്ങളും സാമ്പത്തിക തര്‍ക്കങ്ങളുമാണ് കൊലപാതകത്തിന് വഴിതെളിയിച്ചതെന്ന് അക്ഷയ് മൊഴി നല്‍കിയിരിക്കുന്നതായി പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top