ഖത്തറില്‍ നാളെമുതല്‍ കനത്ത മഞ്ഞ്

ദോഹ: രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ മൂടല്‍മഞ്ഞ് കനക്കും. ജനുവരി രണ്ടുവരെ കനത്ത മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പാണ് അറിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയോടെ തന്നെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കുകയും മൂടല്‍മഞ്ഞ് കനക്കുകയും ചെയ്യും.

ചൊവ്വാഴ്ച പലര്‍ച്ചവരെ കനത്ത മഞ്ഞിന് സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ ദൂരക്കാഴ്ച ഒരു കിലോമീറ്ററോളം കുറയുകയും ചില സമയം പൂജ്യത്തിലെത്തുകയും ചെയ്യും. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

Share news
error: Content is protected !!
Scroll to Top