മാതൃഭാഷയുടെ സംരക്ഷണം കാലഘട്ടത്തിന്റെ ദൗത്യം;പ്രഫ.എം.എം.നാരായണന്‍

മാതൃഭാഷയുടെ സംരക്ഷണവും പ്രചാരണവും കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് പ്രൊഫ.എം.എം.നാരായണന്‍. കൊണ്ടോട്ടിയില്‍ നടന്ന ശ്രേഷ്ഠ ഭാഷാ ദിനാഘോഷം ജില്ലാ തല ഉദ്ഘാടന ചടങ്ങില്‍ ഭാഷാ ദേശീയതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാടന്‍ ഭക്ഷണം സ്വന്തം നാട്ടില്‍ സ്‌പെഷ്യല്‍ വിഭവമായി മാറിയ നാടായി കേരളം മാറിയെന്നത് സങ്കടകരമാണ്. മാതൃഭാഷ പഠനത്തോട് ഇത്രയേറെ അയിത്തം കല്‍പ്പിക്കുന്ന ദേശം മലയാള നാടല്ലാതെ വേറെയില്ല. ഭാഷ ഇല്ലാതാവുന്നതിനര്‍ത്ഥം സംസ്‌കാരം ഇല്ലാതാവുന്നുയെന്നാണ്. തന്റെ പാരമ്പര്യവും തനിമയും സ്വന്തമായും സ്വതന്ത്രമായും അവതരിപ്പിക്കാനാവുക മാതൃഭാഷയിലൂടെ മാത്രമാണ്. ഇന്ത്യയെന്നാല്‍ വൈവിധ്യമാണ്. നാനാത്വത്തില്‍ ഏകത്വമെന്നത് മൗലികതയുടെ ഭാഗമാണ്. ഇതിനെ കേവലം പ്രതിമകളും തത്വങ്ങളും കൊണ്ടു തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related Articles