തിരൂരില്‍ വീട് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു

തിരൂര്‍: പച്ചാട്ടിരിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചും. കല്ലിങ്ങലകത്ത് ഷാജിമോന്റെ കെഎല്‍ 55 പി 4041 സ്വിഫ്റ്റ്കാറാണ് പൂര്‍ണമായി കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എഞ്ചിന്‍ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. തീ കത്തുന്നത് കണ്ട് വീട്ടുകാര്‍ ഓടിയെപ്പോള്‍ വണ്ടി അല്‍പ്പം മുന്നോട്ട് നീങ്ങിയതായും ഇവര്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരൂര്‍ എസ് ഐ സുമേഷ് സുധാകാര്‍ പറഞ്ഞു. സയിന്റിഫിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

കഴിഞ്ഞദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ഷുക്കൂറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കും കത്തി നശിച്ചിരുന്നു.

അടുത്തടുത്ത ദിവസങ്ങളില്‍ ഒരേ പ്രദേശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ രാത്രിയില്‍ കത്തിയത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

Related Articles