ഗ്രീന്‍ ക്യാമ്പസ് പദ്ധതിക്ക് എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

പരപ്പനങ്ങാടി: എസ് .എൻ. എം.ഹയർ സെക്കണ്ടറി സ്കൂളിൽ മാലിന്യ മുക്ത ക്യാംപസ് എന്ന പദ്ധതിയുടെ ഭാഗമായി ‘ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് ‘ പദ്ധതി മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനും ദേശീയ ഹരിത സേന മലപ്പുറം ജില്ലാ കോർഡിനേറ്ററുമായ  ഹമീദലി  ഉൽഘാടനം നിർവ്വഹിച്ചു.

മിഠായി കവറുകൾ മുതൽ മുഴുവൻ പ്ളാസ്റ്റിക് ഉൽപന്നങ്ങളും ,മറ്റു ജൈവ മാലിന്യങ്ങളും ഒഴിവാക്കി കൊണ്ടു ‘സീറോ വൈസ്റ്റ്‌ ക്യാമ്പസ്’ എന്ന സന്ദേശം കുട്ടികളിലും അദ്ധ്യാപകരിലും എത്തിച്ചു കൊണ്ടു ക്യാമ്പസിനെ പൂർണമായും  മാലിന്യ മുക്തമാക്കണമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

സ്കൂൾ മാനേജർ അഷ്റഫ് കുഞ്ഞവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എ. ജാസ്മിൻ ടീച്ചർ , എച്ച് .എം  മുല്ലബീവി ടീച്ചർ , പി ടി എ പ്രസിഡന്റ് അഹമ്മദ് റാഫി പി ഒ , പി.സുബൈർ , ദേശീയ ഹരിതസേന സ്കൂൾ  കോർഡിനേറ്റർ പി. വിനയൻ തുടങ്ങിയവര്‍ സംസാരിച്ചു.
.