വേങ്ങരയില്‍ യുവതിയെ കാറില്‍വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

വേങ്ങര: കാറില്‍ കയറ്റിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഒളിവില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഒന്നാം പ്രതി മുതുപറന്‍ റഫീഖ്(42), കാപ്പില്‍ റഫീഖ്(34) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ തള്ളിയത്.

സംഭവം നടക്കുന്നത് സെപ്തംബര്‍ 22 ന് വൈകീട്ട് 4.15 നാണ്. വേങ്ങരയിലെ മാളിയേക്കല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന 46 കാരിയെ ഇന്നോവ കാറിലെത്തിയ പ്രതികള്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

ഒന്നാം പ്രതി വാഹനത്തിനുള്ളില്‍ വെച്ച് മാനഭംഗത്തിന് ശ്രമിക്കുകയും രണ്ടാം പ്രതി കുടുംബത്തെയൊന്നടങ്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. സെപ്തംബര്‍ 26 ന് മലപ്പുറം വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. 28 ന് വേങ്ങര പോലീസില്‍ മൊഴി നല്‍കുകയാണുണ്ടായത്.

Related Articles