മോറിസ് കോയിന്‍ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റില്‍

മംഗളുരു: ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ ഇന്ത്യയില്‍ വിനി മയം നടത്താന്‍ ഉടന്‍ അനുമതി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലപ്പുറം സ്വദേശി ഹംസ അറസ്റ്റില്‍. മലപ്പുറം കുഴിപ്പുറം ഒതുക്കുങ്ങല്‍ ഹംസയാണ് (44) അറസ്റ്റിലായത്.

മംഗളൂരു സ്വദേശി ഷാദിന്റെ പരാതിയില്‍ മംഗളൂരു ഡി സിബി പൊലീസ് എസ്പി പി.പി ഹെഗ്‌ഡെയാണ് അറസ്റ്റ് ചെയ്തത്. റഷാദിന്റെ കൈയില്‍നിന്ന് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയാണ് പ്രതി തട്ടിയത്. സ്വന്തം വിഹി തമെടുത്തശേഷം ബാക്കി തുക മുഖ്യ പ്രതി കളിയടുക്കല്‍ നിഷാദിന് നല്‍കിയതായും പൊലിസ് കണ്ടെത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാലുപേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് എസിപി ഹെഗ്‌ഡെ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top