HIGHLIGHTS : Basil Joseph film 'Kathina Kathorami Andakataham' to celebrate the festival
ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസില്‍ ജോസഫ് ആണ് റിലീസ് വിവരം പങ്കുവെച്ചത്. ബച്ചു എന്ന മുഴുനീള കഥാപാത്രത്തിലാണ് ബേസില്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും ബേസില്‍ വരിക എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളിടെ രചയിതാവ് ഹര്‍ഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. അര്‍ജുന്‍ സേതു, എസ് മുണ്ടോള്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് സോബിന്‍ സോമന്‍. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി,രാജേഷ് നാരായണന്‍ എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബെനിത്ത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു