ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവ് ഷാഫി ഹാജി കൈനിക്കരയെ മോണിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ആദരിച്ചു

ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്റെ അവാര്‍ഡിന് അര്‍ഹനായ ഷാഫി ഹാജി കൈനിക്കരയെ മോണിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ആദരിച്ചു. ചടങ്ങ് തിരൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എപി നസീമ ഉല്‍ഘാടനം ചെയ്തു.

എംഇഎസ് ജില്ലാ സെക്രട്ടറി, തിരൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, സാന്ത്വനം കൂട്ടായ്മ തിരൂര്‍ മേഖലാ ചെയര്‍മാന്‍, മോണിംഗ് സ്റ്റാര്‍ ഇന്റെര്‍ നാഷണല്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ച് വരുന്ന വര്‍ക്കിംഗ് സെക്രട്ടറി സലാം പി ലില്ലീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചാരിറ്റി രംഗത്ത് നിസ്തുല സേവനം നടത്തുന്ന സാന്ത്വനം കൂട്ടായ്മക്ക് കീഴില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പ്രളയ സമയത്തും മറ്റും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍, എന്നിവ എത്തിച്ച് കൊടുക്കാന്‍ ഷാഫി ഹാജി നേതൃത്വം നല്‍കുകയുണ്ടായി.

ചെയര്‍ പേഴ്‌സണ്‍ അദ്ദേഹത്തിനുള്ള മൊ മൊന്റോ ചടങ്ങില്‍ കൈമാറി. മോണിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ വനിതാ വിംഗിന് വേണ്ടി ഏറ്റവും നല്ല ലോഗോ സമ്മാനിച്ച അസീല അബ്ദുല്‍ അസീസിനെ ചെയര്‍ പേഴ്‌സണ്‍ മൊമൊന്റോ നല്‍കി ആദരിച്ചു. ചെയര്‍ പേഴ്‌സണുള്ള മോണിംഗ് സ്റ്റാര്‍ ഇന്റെര്‍ നാഷണലിന്റെ ഒരു പ്രത്യേക മൊമൊന്റോ ജോയിന്‍ സെക്രട്ടറി, റഷീദ് കോടി ചടങ്ങില്‍ കൈമാറി, വനിതാ വിംഗിന്റെ പ്രമുഖ വ്യക്തിത്ത്വങ്ങള്‍ പങ്കെടുത്തു, സെക്രട്ടറിഅന്‍വര്‍ സാദത്ത് കള്ളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സീനിയര്‍ മെമ്പര്‍ അബ്ദുല്‍ ഖാദര്‍ കൈനിക്കര, അസീസ് വെള്ളത്തൂര്‍, ഫൈസല്‍ ബാബു എരഞ്ഞിക്കല്‍, വഹാബ് സക്‌സസ്, സബ്ക്ക ഷാഫി, ഫൈസല്‍ സൈക്കിള്‍ ലാന്റെ, ഷെഫീഖ് പ്ലേ ഹൗസ്, ഒ പി റഷീദ്, ബൈജു, ഷൈജു, സുബ്ഹാന്‍, ബിഗ് മേക്ക് ലത്തീഫ്, മണലങ്ങാട്ട് ഷാഫി, ഖത്തര്‍ കോഡിനേറ്റര്‍ ലത്തീഫ് പത്തം പാട്, പരീദ് നാലകത്ത് , ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു, മോണിംഗ് സ്റ്റാര്‍ ഇന്റെര്‍ നാഷണല്‍ ഇന്‍സ്ട്രക്റ്റര്‍ ലത്തീഫ് മാഷ് നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top