കെ.വി റാബിയയെ ഡി.സി.സി പ്രസിഡന്റ് അഡ്വ: വി.എസ് ജോയി ആദരിച്ചു

തിരൂരങ്ങാടി: പത്മശ്രീ ലഭിച്ച കെ.വി റാബിയയെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടി അഡ്വ: വി.എസ് ജോയി ആദരിച്ചു. പ്രതിസന്ധിയെ തരണം ചെയ്ത് നാടിന് വെളിച്ചം പകര്‍ന്ന വ്യക്തിത്വമാണെന്നും മറ്റുള്ളവര്‍ക്ക് ഇവരുടെ ജീവിതം പ്രചോദനമാണെന്നും കെ.വി. റാബിയയെ ആദരിച്ച് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും റാബിയയുടെ മുന്നോട്ടുള്ള പ്രായാണത്തില്‍ ഒപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തിരൂരങ്ങാടി വെള്ളിലക്കാട്ടിലെ വീട്ടിലെത്തിയാണ് അഡ്വ. വി.എസ് ജോയി ഷാള്‍ അണിയിച്ച് മൊമന്റോ നല്‍കി കെ.വി റാബിയയെ ആദരിച്ചത്.

എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ കെ .തെന്നല, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മോഹനന്‍, തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍പെഴ്‌സണ്‍ സി.പി. സുഹ്റാബി,കൗണ്‍സിലര്‍ അലിമോന്‍ തടത്തില്‍, സലീം, രതീഷ്, ഫവാസ് ബാബു, ജഹാന്‍ഷ മുണ്ടശ്ശേരി എന്നിവര്‍ ഡി.സി.സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top