Section

malabari-logo-mobile

മുരിങ്ങയില ചമ്മന്തിപ്പൊടി

HIGHLIGHTS : Moringa leaves and chammanthi podi

മുരിങ്ങയില-ഒരു കപ്പ്
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ഉഴുന്ന് പരിപ്പ്-200 ഗ്രാം
കുരുമുളക്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി- 5 അല്ലി
വറ്റല്‍ മുളക്-6 എണ്ണം
കായം-ഒരു ചെറിയ കഷ്ണം
പുളി- ഒരു നെല്ലിക്ക വലുപ്പത്തില്‍
വെളിച്ചെണ്ണ- അര ടേബിള്‍ സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മുരിങ്ങയില ചുവട് കട്ടിയുള്ള പാനിലിട്ട് റോസ്റ്റ് ചെയ്‌തെടുക്കുക.ഇത് മാറ്റിയ പാനിലേക്ക് കടലപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, കരുമുളക് എന്നിവ ഇട്ട് ചെറുതീയില്‍ നന്നായി വറുത്തെടുക്കുക(കരിഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം). പിന്നീട് പാനിലേക്ക് വെളിച്ചെണ്ണയൊഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് വെളുത്തുള്ളി,വറ്റല്‍മുളക്, കായം, പുളി, കറിവേപ്പില എന്നിവ ഇട്ട് നന്നായി മൂപ്പിച്ച് എടുക്കുക.(എരുവ് , പുളി എന്നിവ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ എടുത്താല്‍ മതി).എല്ലാം നല്ലപോലെ തണുത്ത ശേഷം ഒരു മുക്‌സിയുടെ ജാറിലിട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പൊടിച്ചെടുക്കുക. ദോശ, ഇഡ്‌ലി, ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം വളരെ രുചിയോടെ കഴിക്കാവുന്ന ഒന്നാണ് മുരിങ്ങയില ചമ്മന്തിപ്പൊടി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!