Section

malabari-logo-mobile

വടകര സഹകരണ ആശുപത്രിയുടെ ചര്‍മരോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം; വിവാദമായതോടെ എടുത്തുമാറ്റി

HIGHLIGHTS : Morgan Freeman's picture in Vadakara Co - operative Hospital's dermatology ad; Removed with controversy

കോഴിക്കോട്: വടകര സഹകരണ ആശുപത്രിയിലെ ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചത് വിഖ്യാത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം. ആശുപത്രിയുടെ മുന്നില്‍ വച്ച ഫ്ളക്സ് ബോര്‍ഡിലാണ് ചര്‍മരോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ സൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഫ്രീമാന്റെ ചിത്രമാണ് അരിമ്പാറ, പാലുണ്ണി, സ്‌കിന്‍ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോര്‍ഡിനായി ഉപയോഗിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ
ആശുപത്രി അധികൃതര്‍ ബോര്‍ഡ് നീക്കം ചെയ്തു.

sameeksha-malabarinews

മോര്‍ഗന്‍ ഫ്രീമന്‍ ആരെന്നുപോലും അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ഇന്നലെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും ഇക്കാര്യത്തില്‍ പിഴവ് മനസിലായതിനേത്തുടര്‍ന്ന് പരസ്യം നീക്കം ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!