മൂന്നിയൂരില്‍ സുഹ്റാബിയും തേഞ്ഞിപ്പലത്ത് ടി.വിജിത്തും നന്നമ്പ്രയില്‍ റഹിയാനത്തും നയിക്കും

മൂന്നിയൂരില്‍ പഞ്ചായത്ത് പ്രെസിഡന്റായി എന്‍.എം . സുഹ്‌റാബിയെയും വൈസ് പ്രെസിഡന്റായി ഹനീഫ ആച്ചാട്ടിലിനെയും പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. 9-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച എന്‍.എം സുഹറാബി കഴിഞ്ഞ ഭരണസമിതിയില്‍ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. സ്ഥിരസമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.പി. മുനീര്‍ (ആരോഗ്യം,വിദ്യാഭ്യാസം), സി.പി. സുബൈദ (വികസനകാര്യം), ജാസ്മിന്‍ മുനീര്‍ (ക്ഷേമകാര്യം)എന്നിവരെയും തീരുമാനിച്ചു. ഇതില്‍ ജാസ്മിന്‍ മുനീര്‍ കോണ്‍ഗ്രസ് അംഗവും മറ്റുള്ളവരെല്ലാം മുസ്‌ലിം ലീഗ് അംഗങ്ങളുമാണ്.

തേഞ്ഞിപ്പലത്ത് ടി.വിജിത്ത് (മുസ്‌ലിം ലീഗ്) പഞ്ചായത്ത് പ്രെസിഡെന്റും, മിനി (കോണ്‍ഗ്രസ്)വൈസ് പ്രെസിഡന്റുമാകും. ഇവരുടെ പേര് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നിര്‍ദേശിച്ചതായി ചെയര്‍മാന്‍ പി.വി.മൊയ്തീനും കണ്‍വീനര്‍ എം.എം.ബഷീറും അറിയിച്ചു.സ്ഥിര സമിതി അധ്യക്ഷ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും.11 -ാംവാര്‍ഡിലെ അംഗമാണ് വിജിത്ത്.ആറാം വാര്‍ഡിലെ വിജയിയാണ് മിനി.

നന്നമ്പ്രയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.കെ റഹിയാനത്തിനെ മുസ്‌ലിം ലീഗ് പാര്‍ട്ടി യോഗം തീരുമാനിച്ചു.21-ാം വാര്‍ഡ് കൊടിഞ്ഞി തിരുത്തിയില്‍ നിന്നാണ് വിജയിച്ചത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണ്ഡലം കോണ്‍ഗ്രസ് പ്രെസിഡെന്റ് കൂടിയായ എന്‍.വി. മൂസക്കുട്ടിയെ നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.14 -ാംവാര്‍ഡില്‍ നിന്നാണ് വിജയിച്ചത്.

 

Share news
error: Content is protected !!
Scroll to Top