Section

malabari-logo-mobile

കോഴിക്കോട് കുണ്ടായിത്തോട് ആക്രി സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

HIGHLIGHTS : കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രി സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. കുണ്ടായിത്തോടിന് അടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് പുലര്‍ച്ചെ...

കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രി സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. കുണ്ടായിത്തോടിന് അടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് പുലര്‍ച്ചെ തീ പിടിച്ചത്. മീഞ്ചന്ത,ബീച്ച് ,വെള്ളിമാടുകുന്ന്, മുക്കം,മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള 30 ലധികം യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ആര്‍ക്കും പരുക്കേറ്റിട്ടില്ല. സമീപത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കാര്‍ ഷോറൂമിനോട് ചേര്‍ന്നാണ് ഈ ആക്രിക്കട.ഷോറൂമില്‍ നിന്ന് കാറുകള്‍ നീക്കുകയാണ്.പ്രദേശത്തുള്ള വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും തല്‍കാലത്തേക്ക് ആളുകളോട് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

നാട്ടുകാര്‍ക്ക് വളരെയധികം പരാതിയുണ്ടായിരുന്ന മാലിന്യ ശേഖരണ കേന്ദ്രമാണിത്. മാലിന്യം ഇവിടെ തന്നെ കൂട്ടിയിടുന്നതിനാല്‍ മാലിന്യ പ്രശ്‌നനങ്ങള്‍ നേരിട്ടിരുന്നു. സമീപത്ത് ഗ്യാസ് ഫില്ലിങ് സ്റ്റേഷനും പെട്രോള്‍ പമ്പും ഉള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!