ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക ഉയര്‍ന്നത് ആശങ്കയുണര്‍ത്തി; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബസ്സിലുണ്ടായിരുന്നത്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുക ഉയര്‍ന്നത് ആശങ്കയുയര്‍ത്തി. ഇന്ന് രാവിലെ 9.15 ഓടെയാണ് കോട്ടക്കലില്‍ നിന്നും ഇരിങ്ങാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.

സ്‌കൂള്‍ തുറക്കുന്ന ദിവസമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ടതോടെ ബസ് നിര്‍ത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഉടന്‍ പുറത്തിറക്കുകയായിരുന്നു ബസ് ജീവനക്കാര്‍.

എടരിക്കോട് വാരിയത്തു പടി ഭാഗത്തു വെച്ചാണ് സംഭവം. ഇപ്പോഴും ബസ്സില്‍ നിന്ന് പുക ഉയരുകയാണ്. എന്താണ് കാരണം എന്ന് വ്യക്തമായിട്ടില്ല.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top