Section

malabari-logo-mobile

പുതുവത്സരാഘോഷം നിയന്ത്രണം വിട്ടാല്‍ പണികിട്ടും, വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ സൂക്ഷിക്കുക, കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : തിരൂരങ്ങാടി: ആഘോഷത്തിമര്‍പ്പില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ട് വാഹനപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ...

തിരൂരങ്ങാടി: ആഘോഷത്തിമര്‍പ്പില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ട് വാഹനപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. പുതുവത്സരാഘോഷത്തിന്റ ഭാഗമായി അമിതാവേഷക്കാര്‍ ചീറിപ്പായാനുള്ള സാധ്യത മുന്നില്‍ കണ്ട് ഡിസംബര്‍ 30, 31 തീയതികളില്‍ ജില്ലയിലെ ദേശീയ സംസ്ഥാന പാത, പ്രധാന ഗ്രാമീണ റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധന നടത്തും.

മദ്യപിച്ചുള്ള ഡ്രൈവിംഗ്,
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്‌നല്‍ ലംഘനം എന്നീ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസന്‍സ് റദ്ദ് ചെയ്യും. രൂപ മാറ്റം നടത്തിയ വാഹനങ്ങള്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലന്‍സര്‍ മാറ്റിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ആര്‍ടിഒ ടി ജി ഗോകുല്‍ പറഞ്ഞു.

sameeksha-malabarinews

മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയില്‍ വിവിധ വര്‍ണ്ണ ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും പുതുവത്സരദിനത്തില്‍ ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുവത്സരദിനത്തില്‍ ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും, ഡ്രൈവര്‍മാര്‍ക്കെതിരെ യും, രജിസ്‌ട്രേഷന്‍ ലൈസന്‍സ് എന്നിവ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കും.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!