കോഴിക്കോട്:വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വീടുകളിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കണ്ണഞ്ചേരിയില്‍ നിര്‍വഹിച്ചു.
കണ്ണഞ്ചേരി ആര്‍ കെ മിഷന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് വി.പിയുടെ വീട്ടിലെത്തിയാണ് വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികളിലും വീടുകളിലും ശുചീകരണ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച വീടുകളില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായിരുന്നു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.ദിവാകരന്‍, പി. കെ നാസര്‍, കൗണ്‍സിലര്‍മാര്‍, ജനപ്രധിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ.എ കെ അബ്ദുല്‍ ഹക്കീം സ്വാഗതവും യു ആര്‍ സി സൗത്ത് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ പ്രവീണ്‍കുമാര്‍ വി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




