കടലുണ്ടി: നിര്‍ത്തി വെച്ച ജങ്കാര്‍ സര്‍വ്വീസിന് ബദല്‍ സംവിധാനം ഒരുക്കി വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും യാത്ര ദുരിതം അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കടലുണ്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് ലൈസന്‍സിനുള്ള ഫിറ്റ്നസ് ഇല്ലാത്തതിനാലാണ്, പോര്‍ട്ട് ഓഫീസറുടെ ഉത്തരവ് പ്രകാരം ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചത്.
എന്നാല്‍ ജങ്കാര്‍ സര്‍വ്വീസ് പുന:സ്ഥാപിക്കുന്നതു വരെ ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് ഭരണ സമിതിയുടെയും കരാറുകാരന്റെയും തികഞ്ഞ അനാസ്ഥയാണ് ജനങ്ങളുടെ നിലവിലെ യാത്ര ദുരിതത്തിന് കാരണമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രസിഡന്റ് സി.പി. ഷൈജു അദ്ധ്യക്ഷത വഹിച്ചു. വൈഷ്ണവ്, ഷെരീഫ്, ജിത്തു, തുളസി ശങ്കര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




