Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ മാലിന്യം കടലില്‍ തള്ളിയവര്‍ക്ക് കനത്ത പിഴയിട്ട് നഗരസഭ

HIGHLIGHTS : Parappanangadi Municipal Corporation has imposed a heavy fine on those who threw garbage into the sea

പരപ്പനങ്ങാടി: മാലിന്യം കടലില്‍ തള്ളിയവര്‍ക്ക് പിഴയിട്ട് പരപ്പനങ്ങാടി നഗരസഭ. നഗരസഭ കെട്ടുങ്ങല്‍ ഭാഗത്താണ് വിരുന്ന് സല്‍കാരം കഴിഞ്ഞ് ഭക്ഷണ അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി കടലില്‍ തളളുന്നത് വഴിയാത്രക്കാര്‍ കാണുകയും ഇത് ഫോട്ടോ സഹിതം നഗരസഭ ആരോഗ്യ വിഭാഗത്തില്‍ അറിയിക്കുകയും ചെയ്തത്. ഇതെതുടര്‍ന്ന് പരപ്പനങ്ങാടി നഗരസഭാ ക്ലീന്‍ സിറ്റി മാനേജരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സ്‌ക്വാഡ് ഉടന്‍തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി മാലിന്യം തളളിയ വ്യക്തിയെ കണ്ടെത്തി 25,000/ രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കുകയായിരുന്നു.

പരപ്പനങ്ങാടി നഗരസഭ 45 ഡിവിഷനുകളിലും ഹരിത കര്‍മ്മ സേനയുടെ സേവനം കൃത്യമായ ഇടവേളകളില്‍ ലഭ്യമാക്കിക്കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തി വരുന്നത് . മാസത്തില്‍ ഒരു തവണ പൊതുസ്ഥല ശുചീകരണം, ബീച്ച് ശുചീകരണം എന്നിവ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. 1000- 1500 കി.ഗ്രാം അജൈവ പാഴ്
വസ്തുക്കള്‍ നഗരസഭയില്‍ പ്രതിദിനം ശേഖരിച്ചു വരുന്നുണ്ട്.

sameeksha-malabarinews

നാട്ടുകാരില്‍ നിന്ന് ഉണ്ടാകുന്ന ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനത്തെ നഗരസഭാ ചെയര്‍മാന്‍ പ്രശംസിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പ്ലാസ്റ്റിക്ക് കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക്ക് വില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്തി വന്‍ പിഴ നഗരസഭ ആരോഗ്യവിഭാഗം ഈടാക്കിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗം രാത്രികാല പരിശോധന കര്‍ശനമാക്കി ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തില്‍ നൂറ് ശതമാനമാകുന്നതിനായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!