താനൂരില്‍ മിനി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു;ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

താനൂര്‍: മിനി ലോറികള്‍ കൂട്ടിയിടിച്ച് അപകടം. സാരമായി പരിക്കേറ്റ മിനി ലോറിയിലെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നടക്കാവ് വളവിലാണ് ഇന്ന് അര്‍ദ്ധരാത്രി 12:45ന് അപകടമുണ്ടായത്. താനൂര്‍ ഹാര്‍ബറില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന മിനി പിക്കപ്പ് വാനും മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പാക്കറ്റ് പാല്‍ കയറ്റി പോവുകയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത് .

അപകടത്തില്‍ മീന്‍ കയറ്റിയ വാഹനത്തില്‍ ഉള്ള ഡ്രൈവറെ ഗുരുതരമായി പരിക്കുപറ്റി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും അവിടെനിന്നും കോട്ടക്കല്‍ ഉള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അപകടം നടന്ന ഉടനെ വിവരം അറിഞ്ഞെത്തിയ ടിഡിആര്‍എഫ് വളണ്ടിയര്‍ മാരും , ട്രോമാ കെയര്‍ പ്രവര്‍ത്തകരും, നാട്ടുകാരും, പോലിസും, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു.

പാല്‍ കയറ്റി വന്ന വാഹനത്തിലെ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മീന്‍ കയറ്റിയ വാഹനത്തില്‍ ഉള്ള ഡ്രൈവര്‍ ഉസ്മാനാണ് കൂടുതല്‍ പരിക്കുകളോടെ കോട്ടക്കലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top