പൊളിഞ്ഞു വീഴാറായ സ്‌ക്കൂള്‍ കെട്ടിടം ആശങ്കയുയര്‍ത്തുന്നു

മോഹന്‍ ചാലിയം

ചാലിയം: നൂറ്റാണ്ടിലേറെ പഴക്കമുള്ള ചാലിയം ഗവണ്‍മെന്റ് എല്‍.പി.സ്‌ക്കൂളിന്റെ ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റാത്തത് ആശങ്കയുയര്‍ത്തുന്നു.

ഓടുകള്‍ ഇളകിയും കഴുക്കോല്‍ ഒടിഞ്ഞും ദ്രവിച്ചു തുടങ്ങിയ കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായിരിക്കയാണ്. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ കെട്ടിടം രണ്ടു വര്‍ഷമായി അടച്ചിട്ടിരിക്കയാണ്. ഇപ്പോഴും പൊളിച്ചു മാറ്റാന്‍ നടപടിയായിട്ടില്ല.

ഇരുനൂറ്റി അമ്പതോളം കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ പഴയ കെട്ടിടത്തിനു സമീപത്തും വരാന്തയിലും കുട്ടികള്‍ ഓടിക്കളിക്കുന്നത് അപകടമുണ്ടാക്കാമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ഭയപ്പെടുന്നു.

പഞ്ചായത്ത് ഭരണ സമിതി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇല്ലാത്തതിനാല്‍ നടപടി നീളുകയാണെന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top