കോഴിക്കോട് : വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് ഓടിപ്പോയ നാല് കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികളെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യുപി സ്വദേശിയായ കുട്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്.
ഏറനാട് എക്സ്പ്രസ് കയറിയാണ് മലയാളികളായ മൂന്ന് കുട്ടികള്‍ നാടുവിടാന്‍ ശ്രമിച്ചത്. കോഴിക്കോട്ടെ കൂട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ഇവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് കുട്ടികളെ കണ്ടുപിടിച്ചത്.
15,16 വയസ് പ്രായമുള്ള നാല് ആണ്‍കുട്ടികളെയാണ് രാത്രിയോടെ കാണാതായത്. ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ പുറത്ത് കടന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




