Section

malabari-logo-mobile

മോണോയില്ല പകരം ലൈറ്റ് മെട്രോ

HIGHLIGHTS : തിരു: തിരുവനന്തപുരം കോഴിക്കോട് മോണോ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. സാമ്പത്തിക ചെലവ് താങ്ങാനാവില്ലെന്ന വിശദീകരണം നല്‍കിയാണ് പദ്ധതി ഉപേക്ഷിക...

Mono Rail (2)തിരു: തിരുവനന്തപുരം കോഴിക്കോട് മോണോ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. സാമ്പത്തിക ചെലവ് താങ്ങാനാവില്ലെന്ന വിശദീകരണം നല്‍കിയാണ് പദ്ധതി ഉപേക്ഷിക്കുന്നത്. പകരം ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

കനേഡിയന്‍ കമ്പനിയായ ബോംബാഡിയ മാത്രമാണ് മോണോ റെയില്‍ ടെണ്ടറില്‍ പങ്കെടുത്തത്. എന്നാല്‍ മോണോ റെയില്‍ പദ്ധതിക്കായി കമ്പനി ആവശ്യപ്പെട്ട തുക നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സാമ്പത്തിക ബാധ്യതയാകുമെന്നുമാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഇതോടെ കേരളത്തിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കപ്പെടുകയാണ്്. ടെണ്ടറില്‍ കൂടുതല്‍ കമ്പനികള്‍ പങ്കെടുക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായി.

sameeksha-malabarinews

ലൈറ്റ് മെട്രോ സംബന്ധിച്ച പദ്ധതി രൂപരരേഖ 4 ആഴ്ചക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡി എം ആര്‍ സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!