Section

malabari-logo-mobile

കുരങ്ങുപനി; വയനാട്ടില്‍ ഒരാള്‍ കൂടെ മരിച്ചു

HIGHLIGHTS : വയനാട്: കുരങ്ങുപനിമൂലം വയനാട്ടിലെ ആദിവാസി കോളനിയില്‍ ഒരാള്‍ കൂടെ മരിച്ചു. ചീയമ്പം 73 കോളനിയില്‍ കുള്ളന്‍ ബൊമ്മന്‍ ആണ് മരിച്ചത്.

0വയനാട്: കുരങ്ങുപനിമൂലം വയനാട്ടിലെ ആദിവാസി കോളനിയില്‍ ഒരാള്‍ കൂടെ മരിച്ചു. ചീയമ്പം 73 കോളനിയില്‍ കുള്ളന്‍ ബൊമ്മന്‍ ആണ് മരിച്ചത്. ബൊമ്മന്‍ ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതേകോളനിയില്‍ നേരത്തെ രണ്ടുപേര്‍ കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു. മാധവന്‍, കാളി എന്നിവരാണവരാണ് മരിച്ചത്. അതുപോലെ പുല്‍പ്പള്ളി ദേവര്‍ഗെദ്ദ കാട്ടുനായ്ക്ക കോളനിയിലെ രാജന്റെ ഭാര്യ ഓമന ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചു.

sameeksha-malabarinews

ചീയമ്പം 73 കോളനിയിലെ നാലുപേരുള്‍പ്പെടെ 15 പേര്‍ക്ക് പനി ബാധിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബത്തേരി താലൂക്ക് ആസ്പത്രിയില്‍ 11 പേരും പുല്‍പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നാലുപേരും ചികിത്സയിലാണ്.

രണ്ടാഴ്ചയായി പുല്‍പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കുരങ്ങുപനി പടരുകയാണ്. രോഗം ബാധിച്ചവരിലേറെയും ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഇവിടങ്ങളില്‍ അധികാരത്തിലിക്കുന്നവര്‍ തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതിയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!