ബിജെപി ഓഫീസില്‍ അഞ്ച് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു

bjp-branch-office-kolkataകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി ജെ പി ഓഫീസിനുളളില്‍ അഞ്ച് വയസുകാരി ബലാത്സംഗത്തിനിരായി. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴ് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തെക്കന്‍ കൊല്‍ക്കത്തയിലെ ബെഹ്‌ലയിലുള്ള ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിനുള്ളിലാണ് ദാരുണമായ സംഭവം നടന്നത്. ബി ജെ പി ഓഫീസിന് സമീപത്തുളള ഷോപ്പ് ഉടമയുടെ മകനാണ് അറസ്റ്റിലായത്.

പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെണ്‍കുട്ടിയെ കാണാതായി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബി ജെ പി ഓഫീസിലെത്തിയ നാട്ടുകാരാണ് സംഭവം പുറത്തറിയിച്ചത്.

മാതാപിതാക്കളുടെ പരാതി ലഭിച്ചയുടനെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ബി ജെ പി വക്താവ് റിതേഷ് തീവാരി ആവശ്യപ്പെട്ടു. തൃണമൂല്‍ എം പി ഡെറിക് ഒബ്രിയനും സംഭവത്തെ അപലപിച്ചു.

Share news
error: Content is protected !!
Scroll to Top