ബെംഗളൂരു:ബിനീഷ് കോടിയേരിക്കെതിരായ ഇ ഡി കോസില്‍ വിചാരണ കോടതിയുടെ നടപടികള്‍ കര്‍ണാടക കോടതി സ്‌റ്റേ ചെയ്തു. ബിനീഷ് ലഹരിക്കടത്തുകേസില്‍ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ടിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബിനീഷിനെതിരെ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വാദം കഴിയും വരെ കേസില്‍ വിചാരണക്കോടതിയില്‍ ബിനീഷിന് ഹാജരാകേണ്ടി വരില്ല.
ജസ്റ്റിസ് ഹേമന്തിന്റേതാണ് ഇടക്കാല ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 29 ന് ബിനീഷ് അറസ്റ്റലായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം കര്‍ശന ഉപാധികളോടെ കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




