വയനാട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന പഴുപത്തൂര്‍ അന്‍ഷാദ് ബൈക്ക് നിര്‍ത്തി ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കല്ലൂര്‍ ഭാഗത്തുനിന്നും സുല്‍ത്താന്‍ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കാണ് കത്തിയത്.
തുടര്‍ന്ന് ബത്തേരി അഗ്നിശമന സ്ഥലത്തെത്തി തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു. ബൈക്ക് കത്താനുണ്ടായ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




