Section

malabari-logo-mobile

മുഖ്യമന്ത്രി വാക്കുപാലിച്ചെന്ന് മോഫിയയുടെ പിതാവ്

HIGHLIGHTS : ആലുവ :നിയമവിദ്യാര്‍ത്ഥിയായ മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സസ്‌പെന്റ് ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് മോഫിയയ...

ആലുവ :നിയമവിദ്യാര്‍ത്ഥിയായ മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സസ്‌പെന്റ് ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് മോഫിയയുടെ പിതാവ് ദില്‍ഷാദ്. സിഐക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ വാക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ പാലിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ മന്ത്രി രാജീവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി  മോഫിയയുടെ പിതാവിന് നടപടി ഉറപ്പ് നല്‍കിയത്.

sameeksha-malabarinews

മുഖ്യമന്ത്രി വാക്കുപാലിച്ചെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായും ദില്‍ഷാദ് പറഞ്ഞു.

ഇന്ന് രാവിലെ മന്ത്രി പി.രാജീവ് മോഫിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തില്‍ മുഖ്യമന്ത്രി ഫോണിലൂടെ ദില്‍ഷാദിനോട് സംസാരിക്കുകയായിരുന്നു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും ആക്ഷേപമുണ്ടങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കാമെന്നും  അറിയിച്ചതായും ദില്‍ഷാദ് പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ സിഐ സുധീറിനെ സസ്‌പെന്റ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!