പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ മോഷണം നടത്തിയ പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. തമിഴ്‌നാട് കുറുവാ സംഘത്തിലെ കുഞ്ഞന്‍ എന്ന അറമുഖനാണ് പിടിയിലായത്.ബാങ്കിന്റെ പിന്‍ഭാഗത്തെ ജനല്‍ചില്ല് തകര്‍ത്ത് രണ്ട് ഗ്രില്‍ കമ്പികള്‍ ഇളക്കിമാറ്റിയാണ് ഇയാള്‍ അകത്ത് കടന്ന് മോഷണം നടത്തിയത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൂക്കാട്ടിരി അത്തിപ്പറ്റ എന്ന സ്ഥലത്ത് ഒളിവില്‍ താമസിച്ചുവരികയായിരുന്ന പ്രതി പിടിയിലായത്. ഇയാളുടെ പേരില്‍ ഗുരുവായൂര്‍, ചാവക്കാട്, പൊന്നാനി, കല്‍പ്പകഞ്ചേരി, മഞ്ചേരി എന്നീ സ്റ്റേഷനിലും മറ്റും കളവ് കേസുകള്‍ ഉണ്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, പരപ്പനങ്ങാടി ഇന്‍സ്പക്ടര്‍ ഹണി കെ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ സലേഷ്, സബറുദ്ധീന്‍, അഭിമന്യു, ആല്‍ബിന്‍, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ച, ഭവന ഭേദനം, എടിഎം പൊളിക്കല്‍ എന്നിവയായി കുന്നംകുളം, പരപ്പനങ്ങാടി, താനൂര്‍, എടക്കര എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍.




