Section

malabari-logo-mobile

താരയിലെ അടുക്കള ഗാനം ലിംഗ സമത്വത്തിന്റെ ഗാനം ;ശീതള്‍ ശ്യാം

HIGHLIGHTS : ഒരു സിനിമയെ ഇന്നിന്റേതാക്കി മാറ്റുന്നത് നിലനില്ക്കുന്ന കാലഘട്ടത്തിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതു കൂടിയാണ് . ആര്‍ത്തവം വന്നാല്‍ സ്ത്രീകള്‍ ...

ഒരു സിനിമയെ ഇന്നിന്റേതാക്കി മാറ്റുന്നത് നിലനില്ക്കുന്ന കാലഘട്ടത്തിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതു കൂടിയാണ് . ആര്‍ത്തവം വന്നാല്‍ സ്ത്രീകള്‍ അടുക്കളയില്‍ കയറരുത് എന്നു പറയുന്ന സമൂഹത്തോട് ആണിനും പെണ്ണിനും തിരുനങ്കയ്ക്കും ഋതുമതിക്കും അവമതിക്കും ഒന്നാണീ അടുക്കള എന്നു പറയുന്നു. നിലനില്‍ക്കുന്ന ഇല്ലാതാക്കേണ്ടുന്ന ഒരു വ്യവസ്ഥിതിക്കെതിരാണ് ഈ ഗാനം . അതു കൊണ്ടു തന്നെ താര എന്ന സിനിമയും ഏറെ പ്രതീക്ഷ നല്‍കുന്നു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും സ്വപ്നങ്ങളെയും മുന്‍നിര്‍ത്തി അനേകം സിനിമകള്‍ അടുത്ത കാലത്ത് ധാരാളം ഇറങ്ങിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, സാറാസ്… അങ്ങനെ ഓര്‍ക്കാന്‍ കഴിയുന്നവ.. എന്നാല്‍ ഒരു പാട്ടില്‍ സ്ത്രീകളുടെയും ട്രാന്‍സ് ജന്ററുകളുടെയും സ്വപ്നങ്ങള്‍ കടന്നു വരുന്നത് ആദ്യമാണ്. ദെസ്വിന്‍ പ്രേം സംവിധാനം ചെയ്ത ‘താര ‘ എന്ന സിനിമയിലെ പാട്ട് എന്നെ അത്ഭുതപ്പെടുത്തി. ”ആണിനും പെണ്ണിനും തിരുനങ്കയ്ക്കും ഋതുമതിക്കുമവമതിക്കുമൊന്നു തന്നെയടുക്കള ‘ എന്ന് പ്രഖ്യാപിക്കുന്ന വരികള്‍ ‘തിരുനങ്ക ‘എന്ന വാക്കിലൂടെ ട്രാന്‍സ്‌ജെന്ററിനേയും അടയാളപ്പെടുത്തിയിരിക്കുന്നു. ഏറെ സന്തോഷമുണ്ട്.ഒരു പാട്ടില്‍ ആദ്യമാണ് ഇങ്ങനെ കേള്‍ക്കുന്നത്. ഞങ്ങളുടെ ജീവിതത്തെക്കൂടി തൊട്ട ‘ താര’യിലെ പാട്ടുകള്‍ ആളുകള്‍ ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല. വരികളെഴുതിയ പ്രിയ സുഹൃത്ത് ബിനീഷ് പുതുപ്പണത്തിനും സംഗീതമൊരുക്കിയ വിഷ്ണു വി.ദിവാകരനും താര സിനിമയിലെ ഓരോരുത്തര്‍ക്കും ആശംസകള്‍.. ഇനി സിനിമയ്ക്കായി കട്ട വെയിറ്റിംഗ്…

sameeksha-malabarinews

ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് പുതുപ്പണത്തിന്റെ വരികള്‍ക്ക് വിഷ്ണു വി.ദിവാകരനാണ് സംഗീതം നല്‍കിയത്. ജെബിന്‍.ജെ.ബി, പ്രഭ ജോസഫ് എന്നിവരാണ് നിര്‍മ്മാതാക്കള്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സമീര്‍ പി.എം. ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ‘താര’ ഉടന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!