ദസറ ആഘോഷ വേദിയില്‍ മോദിയും, സോണിയയും ഒന്നിച്ചു

Untitled-1 copyദില്ലി: ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും, കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഒരേ വേദിയില്‍ എത്തിയത് ഏവര്‍ക്കും കൗതുകമായി. അല്‍പ്പസമയം ഒന്നിച്ചിരുന്ന് കുശലങ്ങള്‍ പറഞ്ഞാണ് മൂവരും ചടങ്ങുകള്‍ കണ്ടത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് ഒരു പൊതുവേദിയില്‍ നേതാക്കള്‍ ഒന്നിച്ചു കൂടുന്നത്.

ചടങ്ങുകള്‍ കാണാനായി സോണിയാഗാന്ധിയും, മന്‍മോഹന്‍സിംഗും നേരത്തെ എത്തിയിരുന്നു. ഇവര്‍ സുഭാഷ് മൈതാനിയിലെ വേദിയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷതമായി പ്രധാനമന്ത്രിയുടെ കടന്നു വരവ്. ആഘോഷവേദിയില്‍ നേതാക്കള്‍ ഒരുമിച്ചത് പുതിയ കാഴ്ചയെന്ന് പറഞ്ഞ് പ്രമുഖരുടെ ട്വിറ്റുകളും ഇതിനോടകം എത്തികൊണ്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top