Section

malabari-logo-mobile

ഭക്ഷ്യവിലകയറ്റം തടയും; മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം

HIGHLIGHTS : ദില്ലി : ഭക്ഷ്യവിലകയറ്റം തടയുന്നതിന് മുഖ്യ പരിഗണന നല്‍കുന്നതിനോടൊപ്പം നിരവധി വാഗ്ദാനങ്ങള്‍ നല്‍കികൊണ്ട് എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്വാപനം. എ...

pranab-neദില്ലി : ഭക്ഷ്യവിലകയറ്റം തടയുന്നതിന് മുഖ്യ പരിഗണന നല്‍കുന്നതിനോടൊപ്പം നിരവധി വാഗ്ദാനങ്ങള്‍ നല്‍കികൊണ്ട് എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്വാപനം. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വളര്‍ച്ച എന്ന സര്‍ക്കാര്‍ മുദ്രാവാക്യവുമായാണ് പ്രഖ്വാപനം നടത്തിയത്. 30 വര്‍ഷത്തിന് ശേഷം ഏകകക്ഷി ഭരണം വന്നത് അഭിന്ദനാര്‍ഹമാണെന്ന ആമുഖത്തോട് കൂടിയായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രപതി പ്രശംസിച്ചു. ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. രാജ്യത്ത് സമഗ്ര ആരോഗ്യ നയം നടപ്പിലാക്കും. 33 ശതമാനം വനിതാസംവരണം പാര്‍ലമെന്റില്‍ കൊണ്ടു വരുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.

അടിസ്ഥാന മേഖലക്കൊപ്പം, വിദ്യഭ്യാസ മേഖലക്കും ഊന്നല്‍ നല്‍കുന്നതാണ് നയപ്രഖ്യാപനം. എല്ലാ സംസ്ഥാനങ്ങളിലും ഐഐഎമ്മുകളും, ഐഐടികളും നടപ്പിലാക്കും. മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ എന്ന പേരില്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കും. 2022 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം. ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഇ ഭരണം നടപ്പിലാക്കും. പൊതുസ്ഥലങ്ങളില്‍ വൈഫൈ കൊണ്ടു വരും.

sameeksha-malabarinews

ജലദൗര്‍ലഭ്യം പരിഗണിക്കാനായി നദീസംയോജനം കൊണ്ടുവരും. രാജ്യ പുരോഗതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്ല്യപങ്കാളിത്തം ഉറപ്പാക്കും. യോഗയും ആയുര്‍വ്വേദവും വ്യാപകമാക്കുന്നതിനും നയപ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കും. പ്രാതിനിത്യ ഭരണത്തിന് നവമാധ്യമങ്ങളെ ഉപയോഗിക്കും.

ഭീകരതയോട് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും നയപ്രഖ്യാനത്തില്‍ പറയുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടു വരാനായി നടപടികള്‍ സ്വീകരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!