Section

malabari-logo-mobile

കാമുകിയോടൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട യുവാവ് പിടിയില്‍

HIGHLIGHTS : കാമുകിയോടൊരുമിച്ചുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നിഖില്‍ സിംമ്പ എന്ന യുവാവിനെ ബംഗാളിലെ ഡാര്‍...

bedകാമുകിയോടൊരുമിച്ചുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നിഖില്‍ സിംമ്പ എന്ന യുവാവിനെ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ വെച്ച് പോലീസ് പിടികൂടി. നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങളാണ് മൊബൈലില്‍ പകര്‍ത്തിയത്.

വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും 30,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഈ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അനേ്വഷണത്തിലാണ് യുവാവ് പിടിയിലായത്.

sameeksha-malabarinews

സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!