മുംബൈയില്‍ മെട്രോ സര്‍വ്വീസ് തുടങ്ങി

download (1)മുംബൈ : മുംബൈയില്‍ മെട്രോ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. നഗരത്തിന്റെ കിഴക്കു പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിച്ചുകൊണ്ട് വെര്‍സോവ അന്ധേരി ഘഡ്‌കോപ്പര്‍ പാതയിലാണ് മെട്രോ ഓടി തുടങ്ങിയത്. വെര്‍സോവയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന്‍ ഫ്‌ളാഗ് ഓണ്‍ ചെയ്തതതോടെയാണ് ആദ്യ യാത്ര തുടങ്ങിയത്.

മെട്രോയ്ക്കായുള്ള 8 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. നിശ്ചയിച്ചതിലും 3 വര്‍ഷം കഴിഞ്ഞാണ് ഇത് യാഥാര്‍ത്ഥ്യമായത്. പുലര്‍ച്ചെ 5.30 ന് ഐടി കേന്ദ്രമായ വെര്‍സോവയില്‍ നിന്ന് തുടങ്ങി അര്‍ദ്ധരാത്രി വ്യവസായ മേഖലയായ ഘാര്‍കോപ്പറില്‍ അവസാനിക്കുന്ന 200 ലധികം സര്‍വ്വീസുകളാണ് ഉള്ളത്. 11.4 കിലോമീറ്ററിനിടെ 12 എലിവേറ്റഡ് സ്റ്റേഷനുകള്‍ ഉണ്ട്.

മെട്രോയിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരാള്‍ക്ക് 10 രൂപയാണ്. 80 കിലോമീറ്ററാണ് മെട്രോയുടെ വേഗത. പൊതു സ്വകാര്യ പങ്കാളിത്വത്തോടെ മുംബൈയില്‍ ആദ്യമായി തുടങ്ങിയ മെട്രോ നിര്‍മ്മാണത്തിന് ചിലവായത് 4,300 കോടി രൂപയാണ്.

 

Share news
error: Content is protected !!
Scroll to Top