റാഞ്ചി : കേരളത്തിലേക്ക് കുട്ടികളെ കൊണ്ടു പോയ സംഭവം മനുഷ്യകടത്ത് തന്നെയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഇതിന് പുറകില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വിദ്യഭ്യാസത്തിനും ജോലിക്കും വേണ്ടി മുതിര്‍ന്ന കുട്ടികളെ കൊണ്ടു പോകുന്ന സംഭവം ഉണ്ട്. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളെ കൂട്ടത്തോടെ കടത്തുന്നതിന് പിന്നിലെ താല്‍പ്പര്യം ആരുടേതാണെന്നും അദ്ദേഹം ചോദിച്ചു. ഏറെ ദുരൂഹതയുണ്ട് ഇതില്‍ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതേ കുറിച്ച് സിബിഐ ഉള്‍പ്പെടെ ഏത് ഉന്നതതല അനേ്വഷണവും നടത്താന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ പ്രശ്‌നത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ ശ്രമം നടക്കുന്നുവെങ്കില്‍ നിരാശജനകമാണെന്നും സോറന്‍ പറഞ്ഞു.



