തിരൂരില്‍ സംഘര്‍ഷം നാല് പോലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്ക്

Koottayiyil apakadathil petta car copyതിരൂര്‍ :തിരൂര്‍ കൂട്ടായിക്കടുത്ത് നാട്ടുകാരും പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ തിരൂര്‍ എഎസ്‌ഐ സണ്ണിയുള്‍പ്പെടെ നാലു പോലീസുകാര്‍ക്കും ലാത്തിചാര്‍ജ്ജില്‍ നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു.

കൂട്ടായി മാസ്റ്റര്‍ പടിയില്‍ ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ഓട്ടോ റിക്ഷയെ പിന്തുടര്‍ന്ന പോലീസ് ജീപ്പ് ഓട്ടോക്ക് കുറകെ റോഡില്‍ വിലങ്ങിട്ടു. ഇവിടെ നിന്നും ഓട്ടോ വെട്ടിച്ച് എടുത്തുപോകുന്നതിനിടെ എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ കാര്‍യാത്രക്കാരായ കുട്ടികള്‍ക്കടക്കം പരിക്കേറ്റു
അപകടത്തില്‍ കാര്‍ യാത്രക്കാരായ റഹീമിന്റെ മകള്‍ റിഫാ ഫാത്തിമ(3), ഇഷ ഫാത്തിമ(2), റഹീമന്റെ സഹോദരപുത്രന്‍ സാബിത്ത്, ഓട്ടോഡ്രൈവര്‍ വാക്കാട് ഇബ്രാഹിമിന്റെ പുരക്കല്‍ ഇബ്രാഹിം മറ്റ് രണ്ട് ഓട്ടോയാത്രക്കാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Koottayiyil nattukar police jeep thadayunnu copy

എന്നാല്‍ പരിക്കേറ്റ കാര്‍യാത്രക്കാരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ പോലീസ് ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് വാഹനത്തിലുണ്ടായിരുന്ന എഎസ്‌ഐ സണ്ണി മദ്യപിച്ചുവെന്നുമാരോപിച്ച് നാട്ടുകാര്‍ പോലീസ് വാഹനം വളയുകയായിരുന്നു. ഇതോടെ വിവരമറിഞ്ഞി തിരൂര്‍ സിഐ റാഫിയുടെ നേതൃത്വത്തില്‍ പോലീസെത്തി. ഇവിടെ തടിച്ചുകൂടിയവരെ ലാത്തിചാര്‍ജ്ജ് ചെയ്തു ഇതോടെ നാട്ടുകാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പോലീസുകാരായ മുജീബ് റഹ്മാന്‍(26), സിപിഓമാരായ സുധീഷ്, മധു, എന്നിവര്‍ക്ക് പരിക്കേറ്റു,
ഇതിനിടെ സംഘര്‍ഷവിവരമറിഞ്ഞ് ഡിവൈഎസ്പി അസൈനാരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘര്‍ഷസ്ഥലത്തേക്കെത്തി സംഘര്‍ഷം നിയന്ത്രിക്കുകയായിരുന്നു. പോലീസ് ലാത്തിചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക രിക്കേറ്റിട്ടുണ്ട്്. ബൈക്കുകളും വാഹനങ്ങളും പോലീസ് അടിച്ചുതകര്‍ത്താതയ ആക്ഷേപമുണ്ട്. സംഘര്‍ഷസ്ഥലത്തുനിന്ന് പോലീസ് പത്തുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top